ഉത്തര കൊറിയയില്‍ ആണവ പരീക്ഷണ കേന്ദ്രത്തിലെ തുരങ്കം തകര്‍ന്ന് 200 പേര്‍ മരിച്ചു

196

പ്യോങ്യാങ്: ഉത്തര കൊറിയയിലെ ആണവ പരീക്ഷണ കേന്ദ്രത്തില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 200 പേര്‍ മരിച്ചു. വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുഗ്ഗിറി ആണവ കേന്ദ്രത്തിലായിരുന്നു അപകടം നടന്നത്. ടണലില്‍ ജോലി ചെയ്തു കൊണ്ടിരുന്ന നൂറ് പേരാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടെ തുരങ്കത്തിന്റെ ശേഷിച്ച ഭാഗം കൂടി തകര്‍ന്ന് നൂറ് പേര്‍ കൂടി മരണമടയുകയായിരുന്നു. സെപ്തംബര്‍ മൂന്നിന് ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചപ്പോള്‍ ആണവ കേന്ദ്രത്തിന് കുലുക്കം അനുഭവപ്പെട്ടിരുന്നു. ആണവ കേന്ദ്രത്തിന്റെ അടിത്തറയിലുണ്ടായ ബലക്ഷയമാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
അപകടത്തെ തുടര്‍ന്ന് ആണവവികിരണം ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

NO COMMENTS