പാലക്കാട് : മുക്കം എരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധ സമരം തെറ്റിദ്ധാരണയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. ചില തത്പരകക്ഷികളാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. മുമ്പുണ്ടായിരുന്ന പ്രശ്നം ഇപ്പോഴില്ല. യുഡിഎഫിന്റെ കാലത്ത് സിപിഎം ഗെയില്‍ വിരുദ്ധ സമരം നടത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിലെ വ്യവസ്ഥകള്‍ക്കെതിരെയായിരുന്നു അന്നത്തെ സമരം. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. പദ്ധതി കേരളത്തിന് അത്യാവശ്യമാണെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.