തിരുവനന്തപുരം: സാമ്പത്തിക വിദഗ്ധനായ ധനമന്ത്രി തോമസ് ഐസകിനെ മുഖ്യമന്ത്രി പിണറായി വിജയനു വിശ്വാസമില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
മുഖ്യമന്ത്രിയുടെസാന്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിന്റെ നിയമനം ഇതിനു തെളിവാണ്. നിയമോപദേഷ്ടാക്കളുടെ നിയമനത്തിലെങ്കിലും നേരെ ചൊവ്വെ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു.
നികുതി വര്‍ദ്ധനവടക്കം സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എം. സുധീരന്‍.