സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബുലൈസ് ഉടന്‍ കീഴടങ്ങുമെന്ന് അബുലൈസിന്‍റെ പിതാവ്

231

കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി അബുലൈസ് സുപ്രീംകോടതിയിലെ കേസ് കഴിയുന്നതോടെ നേരിട്ടെത്തി കീഴടങ്ങുമെന്ന്‍ പിതാവ് എം.പി.സി.നാസര്‍. സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമില്ലാത്ത മകനെ ഡിആര്‍ഐയുടെ അഭിഭാഷകനാണ് കുടുക്കിയതെന്ന് പ്രതിയുടെ കുടുംബം ആരോപിച്ചു. കൊഫെപോസ നിയമ പ്രകാരം തടവ് വിധിച്ചതിനെ തുടര്‍ന്ന് മൂന്നു കൊല്ലമായി ദുബായില്‍ ഒളിവില്‍ കഴിയുകയാണ് അബുലൈസ്. ഏഴാം പ്രതിയായ കൊടുവള്ളി നഗരസഭാംഗം കാരാട്ട് ഫൈസലാണ് തുടക്കത്തില്‍ കേസ് നടത്തിയിരുന്നത്. കൊഫെപോസ ചുമത്തിയതോടെ പരസ്പരം തെറ്റിയെന്നും നാസര്‍ പറയുന്നു. കേസില്‍ പെട്ടതോടെ മകന്‍ നാട്ടിലെത്തിയിട്ടില്ലെന്നാണ് നാസറിന്റെയും കുടുംബത്തിന്റെയും വാദം.

NO COMMENTS