ന്യൂഡല്‍ഹി : മതപ്രഭാഷകനായ സക്കീര്‍ നായിക്കിനെ രാജ്യത്ത് എത്തിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്ന്‍ വിദേശകാര്യ മന്ത്രാലയം. ഇതിനു വേണ്ടി കേന്ദ്രം ഒൗദ്യോഗികമായി മലേഷ്യയോട് അഭ്യര്‍ത്ഥിക്കും. സക്കീര്‍ നായിക്കിനെ ഇന്ത്യക്കു വിട്ടുകിട്ടാന്‍ വേണ്ടിയാണ് അഭ്യര്‍ത്ഥന നടത്തുക. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷിക്കുന്ന കുറ്റവാളിയാണ് സാക്കീര്‍. ഇദ്ദേഹത്തിനു എതിരെ എന്‍ഐഎ മുംബൈ പ്രത്യേക കോടതിയില്‍ എഫ്‌എെആര്‍ നല്‍കിയിരുന്നു. യുവജനങ്ങളെ ഭീകരവാദത്തിനു നയിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം, വിദ്വേഷ പ്രസംഗം നടത്തി, സാമ്ബത്തിക ക്രമക്കേട് എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനു മേല്‍ ചുമത്തിയത്.ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ രാജ്യം വിട്ട സക്കീര്‍ നായിക്ക് പിന്നീട് ഇന്ത്യയില്‍ എത്തിയിട്ടില്ല.