കണ്ണൂരില്‍ ബസപകടം ; അഞ്ച് പേര്‍ മരിച്ചു

207

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അതിവേഗത്തില്‍ വന്ന മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ട് ടയര്‍മാറ്റുന്നതിനിടെയാണ് മറ്റൊരു ബസ് വന്നിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പഴയങ്ങാടിയിലേക്ക് പോകുകയായിരുന്നു ബസ്. ബസിന് പിന്നില്‍ നിന്നവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. പാപ്പിനിശ്ശേരി സ്വദേശി മുസ്തഫയെയാണ് തിരിച്ചറിഞ്ഞത്. കനത്ത മഴ പെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS