ചണ്ഡീഗഡ് : ഹരിയാനയിൽ എണ്ണ കമ്പനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 15 പേർക്കു പരിക്കേറ്റു. എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. പരിക്കേറ്റ ഏഴു പേരുടെ നില അതീവ ഗുരതരമാണെന്നും, പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു. അഗ്നിമശനസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.