കോഴിക്കോട്: ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. വൈകീട്ട് നാലുമണിക്ക് കോഴിക്കോട് കളക്ടറേറ്റിലാണ് വ്യവസായ മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ യോഗം നടക്കുക. പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്ന് സമര സമിതി യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. പ്രദേശത്തെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ടൂവീതം അംഗങ്ങള്‍, ഗെയില് ഉദ്യോഗസ്ഥര്‍ ,സമര സമിതി പ്രതിനിധികള്‍ എന്നിവര്‍ക്കാണ് യോഗത്തിലേക്ക് ക്ഷണം. നെല്‍വയലുകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കാമെന്ന ഗെയിലിന്റെ വാഗ്ദാനവും പരിശോധിക്കും. സമരം അടിച്ചമര്‍ത്താന്‍ പോലീസ് സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെയും സമര സമിതിയുടെയും തീരുമാനം