നാഗര്‍കോവില്‍ : പതിനായിരത്തോളം നിക്ഷേപകരില്‍നിന്ന് 600 കോടിയിലേറെ രൂപ തട്ടിയെടുത്ത നിര്‍മല്‍ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെ ചോദ്യം ചെയ്യും. ശിവകുമാറും സഹോദരന്‍ വി എസ് ജയകുമാറും ശ്രീകുമാറും തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലം നിര്‍മലന്റെ ഭാര്യയുടെപേരില്‍ രജിസ്റ്റര്‍ചെയ്ത രേഖകളും സ്കെച്ചും തമിഴ്നാട് പൊലീസ് പിടിച്ചെടുത്തു. ഇവര്‍ക്ക് തട്ടിപ്പുകാരുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. കേസില്‍ ശിവകുമാറിനെ പ്രതിചേര്‍ക്കാന്‍ തമിഴ്നാട് പൊലീസ് നിയമോപദേശം തേടിയതായും വിവരമുണ്ട്.