റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു

209

തിരുവനന്തപുരം : റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി പി.തിലോത്തമനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. റേഷന്‍ കമ്മീഷന്‍ പാക്കേജ് സ്വാഗതാര്‍ഹമെന്ന് വ്യാപാരികള്‍. മാര്‍ച്ച്‌ ഒന്നു മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കും. ഈ മാസം ഒന്ന് മുതലാണ് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരം തുടങ്ങിയത്. റേഷന്‍ കമ്മീഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക, വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, റേഷന്‍ ഡീലേഴ്സ് ഓര്‍ഗനൈസേഷന്‍, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നിവരടങ്ങിയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം.

NO COMMENTS