സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അച്ചടി പൂര്‍ത്തിയായി

188

തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അച്ചടി പൂര്‍ത്തിയായി. വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത്. അഞ്ഞൂറ് കോപ്പിയാണ് സഭയില്‍ വിതരണം ചെയ്യുന്നതിനായി അച്ചടിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണു മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ കോപ്പി ഉള്‍പ്പെടെയുള്ള സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു നിയമസഭയിലെ പ്രസിലേക്ക് എത്തിച്ചത്. ഇംഗ്ലിഷിലുള്ള റിപ്പോര്‍ട്ടാണ് സോളര്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്. നാലു വോളിയമാണ് ജസ്റ്റിസ് ശിവരാജന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിനുള്ളത്. നാലില്‍നിന്നുമുള്ള പ്രസക്ത ഭാഗങ്ങള്‍ ക്രോഡീകരിച്ചാണ് നിയമസഭാ സാമാജികര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കാനുള്ള മലയാളത്തിലെ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മലയാള പരിഭാഷയ്ക്കൊപ്പം ഇംഗ്ലിഷിലെ നാല് വോളിയത്തിന്റെ പകര്‍പ്പും നല്‍കും.

NO COMMENTS