തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയസഭയില്‍ വെച്ചു. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തി. തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. സഭ പിരിഞ്ഞയുടന്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിതരണം ചെയ്യും. നാല് വാള്യങ്ങളായാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷയും നല്‍കും.സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുന്നോടിയായി വേങ്ങര ഉപ തിരഞ്ഞെടുപ്പില്‍ വിജയിച്ച കെ എന്‍ എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.