എ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി കേസ് ഒത്തുതീര്‍പ്പിലേക്ക്

173

തിരുവനന്തപുരം : മുന്‍മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ ഹരജി നല്‍കി. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നും കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ആയെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. കേസ് കോടതി ബുധനാഴ്ച പരിഗണിക്കും. പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മന്ത്രി ടെലിഫോണിലൂടെ അശ്ലീല സംഭാഷങ്ങള്‍ നടത്തിയെന്നാരോപിച്ച്‌ മംഗളം ചാനല്‍ ആണ് ഇതിന്റെ ഓഡിയോ പുറത്തുവിട്ടത്. തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

NO COMMENTS