തിരുവനന്തപുരം : കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന സൂചന നല്‍കി തോമസ് ചാണ്ടി. ഉടന്‍ രാജിവയ്ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘രണ്ടു വര്‍ഷത്തിനുശേഷം രാജിയുണ്ടാകും’ എന്ന പരിഹാസ മറുപടിയാണ് മന്ത്രി നല്‍കിയത്. മന്ത്രിയുമായി ബന്ധപ്പെട്ട വിവാദം ഞായറാഴ്ച ഇടതുമുന്നണി ചര്‍ച്ച ചെയ്യാനിരിക്കെ, യോഗത്തില്‍ പങ്കെടുക്കാനായി അദ്ദേഹം തിരുവനന്തപുരത്തെത്തി. അതേസമയം, കായല്‍ കയ്യേറ്റ ആരോപണത്തില്‍ സമ്മര്‍ദം ശക്തമാകുമ്ബോഴും തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനം നീളുകയാണ്. നിയമോപദേശം പൂര്‍ണമായും എതിരായതോടെ സിപിഎമ്മും സിപിഐയും നിലപാട് ശക്തമാക്കിയെങ്കിലും മന്ത്രിയും എന്‍സിപി നേതൃത്വവും രാജിയില്ലെന്ന നിലപാടില്‍ തന്നെയാണ്.