കോട്ടയം : ഒരു റിട്ടയേര്‍ഡ് ജഡ്ജിയുടെ മാന്യതയ്ക്ക് ചേരാത്ത നടപടിയാണ് സോളാര്‍ കമ്മിഷന്റേതെന്ന് കെ.സി.ജോസഫ്. സോളാര്‍ കമ്മിഷന് സമയം കണ്ടെത്തിയത് പരാതിക്കാരിയായ സരിതയുടെ സൗന്ദര്യം വര്ണിക്കാനാണെന്നും ജോസഫ് കുറ്റപ്പെടുത്തി. 32 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വ്യക്തിയെ സഹായിക്കാന്‍ തയാറാക്കിയ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ല. ഈ വിഷയത്തില്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് മുന്നോട്ട് പോകുമെന്നും കെ.സി.ജോസഫ് വ്യക്തമാക്കി. കമ്മിഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി സംശയമുനയില്‍ നില്‍ക്കുന്നതിനിടെയാണ് ജോസഫിന്റെ പരാമര്‍ശം.