സൗദി അറേബ്യ : സൗദിയില്‍ നേരിയ ഭൂകമ്പം. സൗദിയുടെ തെക്കന്‍ പ്രവിശ്യയില്‍ പെടുന്ന ജീസാനിനു സമീപം ബേഷ് എന്ന സ്ഥലത്തു നിന്ന് 30 കിലോമീറ്റര്‍ കിഴക്കാണ് നാല് കിലോമീറ്റര്‍ ആഴത്തില്‍ റിക്ടര്‍ സ്കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂകമ്ബം ഉണ്ടായത് എന്ന് സൗദി ജിയോളജിക്കല്‍ സര്‍വ്വേ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ പെടുന്ന നമ്മാസ് പ്രദേശത്ത് അഞ്ചു തവണ ഭൂകമ്പം ഉണ്ടായി. ഈ മാസം മൂന്നിന് റിക്ടര്‍ സ്കെയിലില്‍ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും നേരിയ തോതിലുള്ള മറ്റൊരു ഭൂചലനവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.