തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീണ്ടുപോകുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. കോടതി വിധിയുടെ പകര്‍പ് ലഭിച്ച ശേഷം മാത്രമേ രാജികകാര്യത്തില് മുഖ്യമന്ത്രി പ്രതികരിക്കൂ എന്ന് തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തോമസ് ചാണ്ടി പങ്കെടുത്താല്‍ സി ബി ഐ മന്ത്രിമാര്‍ വിട്ടു നില്ക്കും. മുഖ്യമന്ത്രിയും ഗതാഗതമന്ത്രി തോമസ് ചാണ്ടിയും തമ്മിലുള്ള കൂടിക്കാഴ്ച തലസ്ഥാനത്ത് അവസാനിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. തോമസ് ചാണ്ടിയുടെ രാജി ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.