ജിഷ്ണു പ്രണോയ് കേസ് ; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

239

ന്യൂഡല്‍ഹി: പാമ്ബാടി നെഹറു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയ്യുടെ കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന്, ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് കോടതി നിര്‍ദേശിച്ചു. കേസ് ഏറ്റെടുക്കുന്ന വിഷയത്തില്‍ മറുപടി നല്‍കാന്‍ കാലതാമസം വരുത്തിയ സി.ബി.ഐയെ രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞതവണ കോടതി വിമര്‍ശിച്ചത്.

NO COMMENTS