കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. ആലുവ പൊലീസ് ക്ലബ്ബില്‍ ഇന്ന് രണ്ടര മണിക്കൂറോളം ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു. നോട്ടീസ് നല്‍കി ആലുവ പൊലീസ് ക്ലബ്ബിലേക്ക് നടനെ വിളിച്ചു വരുത്തുകയായിരുന്നു. കേസിലെ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. നടി ആക്രമത്തിനിരയായ സമയം താന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് ദിലീപിനെ നോട്ടീസ് നല്‍കി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുന്നത്.