ക്വെറ്റ: പാക്കിസ്ഥാനില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനും മൂന്നംഗ കുടുംബവും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. എസ്പി മുഹമ്മദ് ഇല്യാസും ഇദ്ദേഹത്തിന്റെ ഭാര്യയും മകനും സഹോദരനുമാണ് കൊല്ലപ്പെട്ടത്. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ മര്‍ദാന്‍ ജില്ലയില്‍ നവാന്‍ കില്ലിയില്‍ ബൈക്കിലെത്തിയ ഭീകരര്‍ എസ്പിയുടെ വാഹനത്തിനു നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകരവാദ സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ക്വെറ്റയില്‍ കഴിഞ്ഞ ആഴ്ച ചാവേര്‍ ആക്രമണത്തില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.