കൊല്ലം : സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ആര്‍എസ്പി രംഗത്ത്. സിപിഐ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേരണമെന്നും, ഇടതുമുന്നണിയില്‍ തുടര്‍ന്നാല്‍ സിപിഐ ആട്ടും തുപ്പുമേറ്റ് നശിക്കുമെന്നും ആര്‍.സി.പി. സംസ്ഥാനസെക്രട്ടറി എ.എ.അസീസ് പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയെ പ്രശംസിച്ച് കോണ്‍ഗ്രസ്സ് രംഗത്തുവന്നതിന് പിന്നാലെയാണ് ആര്‍എസ്പിയുടെ നീക്കം.