കൊടിഞ്ഞി ഫൈസല്‍ വധം ; കുറ്റപത്രം സമര്‍പ്പിച്ചു

173

മലപ്പുറം : കൊടിഞ്ഞി ഫൈസല്‍ വധ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സഹോദരി ഭര്‍ത്താവ് അടക്കം 15 പേര്‍ക്കെതിരെയാണ് കുറ്റപത്രം. മതം മാറിയതാണ് ഫൈസലിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പരപ്പനങ്ങാടി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു.2016 നവംബര്‍ 19നാണ് കൊടിഞ്ഞി ഫൈസല്‍ കൊല്ലപ്പെട്ടത്. കേ​സി​ല്‍ 16 പേ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്ന​ത്. പ്ര​തി​ക​ള്‍ ര​ണ്ട്​ മാ​സ​ത്തി​ലേ​റെ റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് ജി​ല്ല കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചത്. ആ​ഗ​സ്​​റ്റ്​ 24ന് ​ കേ​സി​ലെ ര​ണ്ടാം പ്ര​തി തി​രൂ​ര്‍ ആ​ല​ത്തി​യൂ​ര്‍ കു​ട്ടി​ച്ചാ​ത്ത​ന്‍​പ​ടി കു​ണ്ടി​ല്‍ ബി​ബി​ന്‍ (26) തി​രൂ​രി​ല്‍ വച്ച് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

NO COMMENTS