ഗെയില്‍ വാതക പൈപ്പ് ലൈന്‍ ; മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മന്‍മോഹന്‍ സിംഗ്

152

കൊച്ചി: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പദ്ധതിയുടെ ഗുണഫലങ്ങള്‍ ബോധ്യപ്പെടുത്തി ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതി നടപ്പാക്കാന്‍. 4200 കോടി ചെലവുവരുന്ന എല്‍.എന്‍.ജി ടെര്‍മിനല്‍ സംസ്ഥാനത്തിന്റെ സാമ്ബത്തിക സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുന്നതാണെന്നും മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് എറണാകുളത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

NO COMMENTS