കാശ്മീരിൽ സുരക്ഷാ സേന മൂന്നു ലഷ്‌കര്‍ ഭീകരരെ വധിച്ചു

181

ശ്രീനഗര്‍ : കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്നു ലഷ്‌കര്‍ ഭീകരരെ വധിച്ചു. ചൊവ്വാഴ്ച രാവിലെ കുപ്‌വാരയിലെ മഗം മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
മഗം മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സിആര്‍പിഎഫും കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി തെരച്ചില്‍ നടത്തിയത്. പ്രദേശത്തെ വീട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ പൊലീസിനും, സൈന്യത്തിനും നേരേ ശക്തമായ വെടിവയ്പ് നടത്തി. സേനയും ശക്തമായി തിരിച്ചടിച്ചതോടെ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ തോക്കുകളും വെടിയുണ്ടകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

NO COMMENTS