കോഴിക്കോട് : കോഴിക്കോട് അത്തോളിയില്‍ ശീതളപാനീയം വാങ്ങി കുടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. കോഴിക്കോട് സ്വദേശി അബിനാസാണ് കടയില്‍ നിന്നും ശീതളപാനീയം കുടിച്ചയുടനെ കുഴഞ്ഞുവീണത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.