ലക്നോ : ഉത്തര്‍പ്രദേശില്‍ വാസ്കോഡ ഗാമ – പട്ന എക്സ്പ്രസ് പാളം തെറ്റി രണ്ടുപേർ മരിച്ചു. എട്ട് പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ നാലേകാലിനായിരുന്നു അപകടം. മണിക്പൂര്‍ സ്റ്റേഷന് വിട്ടയുടനെ ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. 13 കോച്ചുകളാണ് പാളം തെറ്റിയത്. ഇതോടെ ഗോവ – പട്ന പാതയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളെ തുടര്‍ന്ന് അടുത്തിടെ റെയില്‍വെ മന്ത്രിയെ മാറ്റിയിരുന്നു. സുരേഷ് പ്രഭുവിനെ മാറ്റി പിയൂഷ് ഗോയലിനാണ് ചുമതല നല്‍കിയത്. എന്നാല്‍ മന്ത്രിമാറിയിട്ടും പാളത്തിലെ അപകടങ്ങള്‍ക്ക് കുറവില്ലെന്നാണ് ഉത്തര്‍പ്രദേശിലെ അപകടം സാക്ഷ്യപ്പെടുത്തുന്നത്.