തിരുവനന്തപുരം: എന്‍സിസിയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണമെന്നും ഇതിന് പ്രോത്സാഹനം നല്കാന് കൂടുതല്‍ വനിത ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും എന്‍സിസി ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്‍സിസി യുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി യുവാക്കളെ വര്‍ഗീയ ശക്തികള്‍ വരുതിയിലാക്കാന്‍ ശ്രമിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ലഹരി വസ്തുക്കള്‍ക്ക് എതിരെയുള്ള പ്രചരണങ്ങള്‍ക്ക് എന്‍സിസി കേഡറ്റുകള്‍ മുന്നിട്ടിറങ്ങണം.
ദേശീയ തലത്തില്‍ ശ്രദ്ധേയമായ വിജയങ്ങളെ സ്വന്തമാക്കി മുന്നേറുന്ന കേരള ലക്ഷ്വദീപ് സംഘത്തിലെ അംഗങ്ങില്‍ 42 ശതമാനവും പെണ്‍കുട്ടികളാണെന്നത് അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്‍സിസി ദിനാഘോഷത്തിന്റെ ഭാഗമായി എന്‍സിസി കേഡറ്റുകളുടെ സാഹസിക പ്രകടനവും ഉണ്ടായിരുന്നു . തുടര്‍ന്ന് നടന്ന എന്‍സിസി കേഡറ്റുകളുടെ സാഹസിക പ്രകടനം മുഖ്യമന്ത്രിയെയും വിശിഷ്ടാഥികളെയും ഒരു പോലെ അമ്പരിപ്പിച്ചു. അറുപത്തിയൊന്‍പതാം എന്‍സിസി ദിനാഘോഷമാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിച്ചത്.