ഹാദിയയെ കാണാന്‍ അച്ഛനെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കോളേജ് ഡീന്‍

227

സേലം : ഹാദിയയെ സന്ദര്‍ശിക്കാനുള്ള അനുമതി അച്ഛന്‍ അശോകന് മാത്രമായിരിക്കുമെന്ന് സേലം ഹോമിയോ കോളജ് പ്രിന്‍സിപ്പല്‍ ജി കണ്ണന്‍. അഖിലയെ കോളേജില്‍ ചേര്‍ത്തത് അച്ഛന്‍ അശോകനാണ്. മറ്റുള്ളവരുടെ സന്ദര്‍ശനാനുമതി കോടതി വിധി പഠിച്ചതിന് ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രേഖകളില്‍ ഹാദിയ ഇപ്പോഴും അഖിലയാണ്. ഹാദിയ എത്തിയതിന് ശേഷം മാത്രമേ കോഴ്‌സ് തുടങ്ങുന്നതിനുള്ള നടപടി ആരംഭിക്കുകയുള്ളെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

NO COMMENTS