തിരുവനന്തപുരം: സിപിഎം പ്രവർത്തകനെ മർദിച്ച സംഭവം എസിപിക്ക് സ്ഥലം മാറ്റം. ഹോക്കി സ്റ്റിക്ക് കൊണ്ടു മർദ്ദിച്ച സംഭവവുമായി ബന്ധപെട്ടു കഴക്കൂട്ടം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ്കുമാറിനെ ജില്ലാ സ്പെഷൽ ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ അനാലിസിസ് വിംഗിൽനിന്ന് ആർ.അനിൽകുമാറിനെ കഴക്കൂട്ടത്തു നിയമിച്ചു. ഇതോടെ സംസ്ഥാനത്ത് 15 ഡിവൈഎസ്പിമാരെയാണു സ്ഥലം മാറ്റിയത്. സിവിൽ പോലീസ് ഓഫിസർ മനുവിനെ മർദനവുമായി ബന്ധപ്പെട്ടു നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ തിരുവനന്തപുരം കണ്‍ട്രോൾറൂം അസിസ്റ്റൻറ് കമ്മീഷണർ വി.സുരേഷ് കുമാറിനെ കൊല്ലം ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോയിലേക്കും അവിടെ നിന്ന് എം.ആർ.സതീഷ്കുമാറിനെ കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറാക്കിയും സർക്കാർ നിയമിച്ചു.