ശ്രീനഗര്‍: ജമ്മു കാശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ബുദ്ഗാം ജില്ലയിലും ബാരമുള്ളയിലെ സോപോറിലുമാണ് ഏറ്റുമുട്ടലുണ്ടായത്. നാല് സാധാരണക്കാര്‍ക്കും ഒരു സൈനികനും പരുക്കേറ്റു. ബുദ്ഗാമിലെ പുട്ട്ലിപോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്. കരസേനയും സിആര്‍പിഎഫും സംയുക്തമായാണ് ബുദ്ഗാമില്‍ ഭീകരരെ നേരിട്ടത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ബാരമുള്ളയിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഈബുദ്ഗാമിലെ പുട്ട്്ലിപോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്. കരസേനയും സിആര്‍പിഎഫും സംയുക്തമായാണ് ബുദ്ഗാമില്‍ ഭീകരരെ നേരിട്ടത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.