പ്രധാനമന്ത്രിയുമായി ലോക സുന്ദരി മാനുഷി ചില്ലര്‍ കൂടിക്കാഴ്ച്ച നടത്തി

190

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ലോക സുന്ദരി മാനുഷി ചില്ലര്‍ കൂടിക്കാഴ്ച്ച നടത്തി. കുടുംബത്തോടൊപ്പമാണ് മാനുഷി പ്രധാനമന്ത്രിയെ കാണാനെത്തിയത്. ട്വിറ്റര്‍ വഴി മാനുഷി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുമായുളള കൂടികാഴ്ച്ചയില്‍ വളരെ സന്തോഷമെന്നും താന്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കിയ വ്യക്തിയാണ് അദ്ദേഹമെന്നും മാനുഷി വ്യക്തമാക്കി. ചൈനയില്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ 108 രാജ്യങ്ങളില്‍ നിന്നുളള സുന്ദരിമാരെ പിന്തളളി നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകസുന്ദരിപ്പട്ടം മാനുഷി നേടിയെടുത്തത്.

NO COMMENTS