കാണ്‍പുര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് ദാരുണമായി കൊല്ലപ്പെട്ടു. ഹിന്ദുസ്ഥാന്‍ പത്രത്തിലെ ജീവനക്കാന് നവീന്‍ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതര്‍ നവീനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.