തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യബന്ധനബോട്ടുകളില്‍ ഒന്ന് കരയ്ക്കടിഞ്ഞു.
വേളിയില്‍ സെന്റ് ആന്‍ഡ്രൂസ് പള്ളിക്കുസമീപമാണ് ബോട്ട് കരയ്ക്കടിഞ്ഞത്.
എന്നാല്‍, ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ച് യാതൊരു അറിവുമില്ല. മത്സ്യം പിടിക്കാന്‍ പോയ നൂറ്റമ്പതോളം മത്സ്യതൊഴിലാളികള്‍ കടലില്‍ കുടുങ്ങിരുന്നു. കഴിഞ്ഞ ദിവസം പുറം കടലില്‍ പോയവരാണ് മിക്കവരും.