തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും 2 മരണം കൂടി. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. കടലില്‍ നിന്ന് കണ്ടെത്തിയ ഒരു മൃതദേഹം പൂന്തുറയില്‍ എത്തിച്ചു. തിരച്ചിലിനായി പോയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. പൂന്തുറയില്‍ നിന്നും കടലില്‍ പോയ 33 മത്സ്യതൊഴിലാളികള്‍ കൂടി തിരിച്ചെത്താനുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു. മറ്റൊരാളുടെ മൃതദേഹം ലക്ഷദ്വീപ് കടമത്ത് നിന്നാണ് ലഭിച്ചത്. അതേസമയം, സര്‍ക്കാരിന്റെ മുന്നറിയിപ്പ് വകവെക്കാതെ തിരച്ചിലിനായി മത്സ്യതൊഴിലാളികള്‍ കടലിലേക്ക് പോയി തുടങ്ങി. 40 വള്ളങ്ങളിലായാണ് തിരച്ചിലിനായി മത്സ്യതൊഴിലാളികള്‍ പോയിരിക്കുന്നത്.