തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തഭൂമിയായ വിഴിഞ്ഞത്ത് മന്ത്രിമാരെ കൂകിവിളിച്ച് ജനങ്ങളുടെ പ്രതിഷേധം. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന് എന്നിവരെയാണ് പ്രതിഷേധക്കാര്‍ കൂകിവിളിച്ചത്. മന്ത്രിമാര്‍ തിരികെ പൊകണമെന്നും പ്രതിഷേധക്കാര്‍ ആഘ്രോശിച്ചു. ഇതുവരെ തിരിഞ്ഞു നോക്കാത്ത മന്ത്രിമാര്‍ തീരദേശത്തേക്ക് വരണ്ടെന്നും ജനങ്ങള്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ജെ. മേഴ്സിക്കുട്ടിയമ്മ പള്ളിമുറ്റത്ത് നിന്നും മടങ്ങി.