പാലക്കാട്: കൊടുവായൂരില്‍ നിന്നും കാണാതായ അമ്മയും രണ്ടുപെണ്‍മക്കളും കുളത്തില്‍ മരിച്ച നിലയില്‍. വെമ്പല്ലൂര്‍ തേക്കിന്‍കാട് വീട്ടില്‍ പത്മാവതി മക്കളായ ശ്രീലക്ഷ്മി (ഏഴ്) , ശ്രീലേഖ (അഞ്ച്) എന്നിവരുടെ മൃതദേഹങ്ങളാണ് കുളത്തില്‍ നിന്നും കണ്ടെത്തിയത്. മക്കളെ രണ്ടു പേരെയും ഷാള്‍ കൊണ്ട് പത്മാവതിയുടെ ദേഹത്തു ചേര്‍ത്തുകെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.