കണ്ണൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു

221

പേരാവൂര്‍ : കണ്ണൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. പേരാവൂര്‍ മണത്തണ വളയങ്ങാട്ടെ കുന്നത്ത്കൂലോത്ത് ഉദയന്റേയും തങ്കമണിയുടേയും മകള്‍ ശ്രീപാര്‍വതിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസം ബാംഗളൂരുവില്‍ വിനോദയാത്ര പോയി വന്ന് കഴിഞ്ഞതിന് ശേഷമാണ് ശ്രീപാര്‍വതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. പനിയും ചുമയും കലശലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടിയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്ക്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലും സ്കൂളിലും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിദ്യാര്‍ഥികളടക്കം നാനൂറോളം പേര്‍ക്ക് വാക്സിനേഷന്‍ നല്കുകയും പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യുകയും ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ സമീപകാലത്ത് രണ്ട് ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഡിഫ്ത്തീരിയ ബാധിച്ച്‌ മരണം വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ്.

NO COMMENTS