പാലക്കാട് : കേരളതീരത്ത് നാശം വിതച്ച ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ ഗുരുതരമായ ഉദാസീനത കാണിച്ചെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നറിയിപ്പ് കൃത്യമായി നല്കിയിരുന്നുവെങ്കില് ദുരന്തത്തിന്റെ വ്യാപ്തി കുറക്കാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.