നാഗര്‍കോവില്‍: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗര്‍ കോവില്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടവരെല്ലാവരും. നാഗര്‍കോവിലില്‍ നിന്ന് തിരുപ്പതിയിലേക്ക് പോകുകയായിരുന്നു ഇവര്‍. ലോറിക്ക് പിന്നില്‍ വാനിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ പേരു വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരുന്നതേയുള്ളൂ.