പമ്പയില്‍ നിന്നും ഇതര സംസ്ഥാനക്കാരായ വന്‍ മോഷണ സംഘം പിടിയില്‍

198

പത്തനംതിട്ട: ശബരിമല പമ്പയില്‍ നിന്നും ഇതര സംസ്ഥാനക്കാരായ വന്‍ മോഷണ സംഘത്തെ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവിയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പമ്പ ത്രിവേണിയ്ക്കു സമീപത്തു നിന്നും മോഷണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് കമ്പം സ്വദേശി അയ്യപ്പന്‍, ഡിണ്ടിഗല്‍ സ്വദേശി മണിമുരുകന്‍, അത്തൂര്‍ നടുത്തെരുവ് സ്വദേശി പളനിസ്വാമി, ആണ്ടിപ്പെട്ടി സ്വദേശി രവി, ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശി ബനാലകൈഫാ എന്നിവരാണ് പിടിയിലായത്.

അയ്യപ്പനാണ് സംഘ തലവന്‍. മുരുകന്‍, പളനിസ്വാമി എന്നിവര്‍ നൂറോളം മോഷണ കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ 20 വര്‍ഷമായി മണ്ഡല-മകരവിളക്ക്, വിഷു, മാസപൂജ കാലയളവില്‍ മോഷണകേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുള്ളവരാണ് പിടിയിലായവര്‍.

NO COMMENTS