തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
പാവങ്ങളുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും, മുഖ്യമന്ത്രിയോട് മല്‍സ്യതൊഴിലാളികള്‍ കാണിച്ചത് ശരിയായില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എന്നാല്‍ മുന്നോക്ക സംവരണത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയത്. പിണറായി വിജയനു ചുറ്റും സവര്‍ണ ഉപജാപകവൃന്ദം പ്രവര്‍ത്തിക്കുന്നുവെന്നും, അവരുടെ സമ്മര്‍ദ്ദമാണ് ദേവസ്വത്തിലെ മുന്നോക്ക സംവരണത്തിനു പിന്നിലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.