അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ ദേശീയ ഗാനത്തിന് നിര്‍ബന്ധിച്ച്‌ എഴുന്നേല്‍പ്പിക്കേണ്ട കാര്യമില്ലെന്ന്‍ കമല്‍

372

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ ദേശീയഗാനം ആലപിക്കുമ്ബോള്‍ എഴുന്നേല്‍ക്കാത്തവരെ നിര്‍ബന്ധിച്ചു എഴുനേല്‍പ്പിക്കേണ്ട കാര്യമില്ലെന്ന്‍ സംവിധായകന്‍ കമല്‍. ഇവരെ പിടികൂടാന്‍ തിയേറ്ററുകളില്‍ പൊലീസ് കയറേണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ വ്യക്തമാക്കി. ദേശീയ ഗാനത്തിന്റെ സമയത്ത് ആരെയും നിര്‍ബന്ധിച്ച്‌ എഴുന്നേല്‍പ്പിക്കേണ്ട കാര്യമില്ല. ഈ സമയത്ത് സ്വന്തം ഉത്തരവാദത്തിലാണ് എഴുന്നേല്‍ക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS