നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഇല്ല

317

കൊച്ചി: സംസ്ഥാനത്തെ നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഇല്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പുറത്തിറക്കി. 75ഓളം തിയേറ്ററുകളില്‍ ഇതോടെ റിലീസിംഗ് ഉണ്ടാകില്ല. ഇതിനെതിരെ ബി ക്ലാസ് തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
നോണ്‍ എസി തിയേറ്ററുകളില്‍ സിനിമകള്‍ റിലീസിംഗ് ചെയ്യരുതെന്ന തീരുമാനം നേരത്തേ ഉണ്ടായിരുന്നതാണെങ്കിലും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇപ്പോഴാണ് പുറത്തിറക്കിയത്.

NO COMMENTS