ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാഴ്ചശീവേലിക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞോടി. വിരണ്ട കൊമ്ബന് ആന പാപ്പാനെ കുത്തി. ഗുരുതരമായി പരുക്കേറ്റ പാപ്പാന് പെരിങ്ങോട് സ്വദേശി സുഭാഷിനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന ഓടുന്നതിനിടെ പരിഭ്രാന്തരായി നിലത്തു വീണ ഭക്തര്‍ക്കും പരുക്കേറ്റു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം നടന്നത്. കൊമ്ബന് ശ്രീ കൃഷ്ണനാണ് ആദ്യം ഇടഞ്ഞത്. ഇതുകണ്ട് പരിഭ്രാന്തരായ കൊമ്ബന് രവി കൃഷ്ണയും ഗോപി കണ്ണനും ഓടി. മൂന്ന് ആനകളേയും പിന്നീട് തളച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഭക്തരെ ക്ഷേത്രത്തിനകത്തു നിന്ന് മാറ്റിയിരുന്നു.