തൃശൂര്‍: ഗുരുവായൂര്‍ അമ്പലത്തില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് മരിച്ചു. ശ്രീകൃഷ്ണന് എന്ന ആനയുടെ കുത്തേറ്റ പാപ്പാന് പെരിങ്ങോട് കോതച്ചിറ സുഭാഷ് (37) ആണ് മരിച്ചത്. ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാമത്തെ പ്രദക്ഷിണം അയ്യപ്പന്റെ അമ്ബലത്തിന് സമീപമെത്തിയപ്പോള്‍ ആന പാപ്പാനെ കുത്തുകയായിരുന്നു. സുഭാഷിനെ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്താണ് ആന ഇടയാന്‍ കാരണമെന്ന് വ്യക്തമല്ല. പിന്നിലുണ്ടായിരുന്ന അയ്യപ്പന്മാര് ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്ന് സൂചനയുണ്ട്. ശ്രീകൃഷ്ണന് ഇടഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന രണ്ട് ആനകള്‍ പരിഭ്രമിച്ച് ഓടി. രവി കൃഷ്ണ, ഗോപീകണ്ണന് എന്നീ കൊമ്ബന്മാരാണ് ഓടിയത്.