സൂററ്റ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ സെമി പ്രതീക്ഷ അസ്തമിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയോട് കനത്ത തോല്‍വി ഏറ്റുവാങ്ങി കേരളം പുറത്തായി. 413 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയാണ് വിദര്‍ഭ രഞ്ജിയില്‍ അവസാന നാല് സ്ഥാനക്കാരില്‍ അംഗമായത്. കേരളം രണ്ടാം ഇന്നിംഗ്സില്‍ 165 റണ്‍സിനാണ് പുറത്തായത്. 64 റണ്‍സ് നേടിയ സല്‍മാല്‍ നിസാറാണ് രണ്ടാം ഇന്നിംഗ്സിലെ ടോപ്പ് സ്കോറര്‍. സച്ചിന്‍ ബേബി 26 റണ്‍സും, മുഹമ്മദ് അസ്ഹറുദ്ദീന്‍ 28 റണ്‍സും നേടി. വിദര്‍ഭയ്ക്ക് വേണ്ടി സര്‍വാതേ ആറ് വിക്കറ്റ് വീഴ്ത്തി. നേരത്തെ വിദര്‍ഭ രണ്ടാം ഇന്നിംഗ്സ് 507/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 577 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം കേരളത്തിന് നല്‍കിയ വിദര്‍ഭ സെമി ബര്‍ത്ത് ഉറപ്പിച്ചാണ് ഇന്നിറങ്ങിയത്. മത്സരം സമനിലയിലായാലും ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ ബലത്തില്‍ വിദര്‍ഭയ്ക്ക് സെമി ബര്‍ത്ത് ലഭിക്കുമായിരുന്നു.
സ്കോര്‍: വിദര്‍ഭ ഒന്നാം ഇന്നിംഗ്സ് 246, രണ്ടാം ഇന്നിംഗ്സ് 509/9 ഡിക്ലയേര്‍ഡ്.
കേരളം: ഒന്നാം ഇന്നിംഗ്സ് 175, രണ്ടാം ഇന്നിംഗ്സ് 165.