ഓഖി ദുരന്തം ; തമിഴ്നാട് സര്‍ക്കാര്‍ ദുരിതാശ്വാസ സഹായം വര്‍ധിപ്പിച്ചു

228

ചെന്നൈ: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലെ ദുരിതബാധിതര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ദുരിതാശ്വാസ സഹായം വര്‍ധിപ്പിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 20 ലക്ഷം രൂപയുടെ ധനസഹായമാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല,മരിച്ചവരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉറപ്പു നല്‍കി.

NO COMMENTS