തിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നീതി നടപ്പായതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഭരണകാലത്ത് നിയോഗിച്ച ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ തന്നെയാണ് പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തതെന്നും ചെന്നിത്തല പറഞ്ഞു. അന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിച്ചു എന്ന് പറഞ്ഞ് ഇടതുമുന്നണി വന്‍പ്രചാരണമാണ് നടത്തിയത്. കോടതി വിധി പുറത്ത് വന്നതോടെ അതെല്ലാം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കൃത്യമായ അന്വേഷണം തന്നെയാണ് ആദ്യസംഘം നടത്തിയതെന്നും, സാധുവായ ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തെ രാഷ്ട്രീയവത്കരിച്ച് തിരഞ്ഞെടുപ്പില്‍ ലാഭം കൊയ്യുന്നതിന് ഉപയോഗപ്പെടുത്തിയ ഇടതുമുന്നണിയുടെ ഹീനതന്ത്രത്തിനുള്ള മറുപടി കൂടിയാണ് ഈ കോടതി വിധിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.