തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തില്‍ മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ പങ്കെടുത്തില്ല. അതേസമയം രാഹുല്‍ ഗാന്ധിയെ എയര്‍പോര്‍ട്ടില്‍ നിന്ന് സ്വീകരിക്കാന്‍ വി.എം സുധീരന്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ കോണ്‍ഗ്രസിന്റെ നിരവധി നേതാക്കള്‍ പങ്കെടുത്തിരുന്നു.