കൊച്ചി: വാഹന നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എം.പിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് തടഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ 21ന് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി. സുരേഷ് ഗോപി അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. കേസില്‍ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. സുരേഷ് ഗോപിയുടെ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്നാണ് കേസ്.